കാലടി: കാഞ്ഞൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ രൂപീകരിച്ച നവയുഗ പുരുഷ സ്വയംസഹായസംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞൂർ ഡയറിയുടെ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സി.കെ.സലിംകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. ബിനോയ്, ചാന്ദ്രവതി രാജൻ.പി.അശോകൻ, എം.കെ. ലെനിൻ,സിജു ഈട്ടുങ്ങപ്പടി എന്നിവർ സംസാരിച്ചു. കെ.എൻ. സന്തോഷ്, അനീഷ് രാജൻ , നിധിൻ രാജ് ,ടി.എസ്. ഷിനു. ബേബി ശശി.കെ.ആർ.രതീഷ് എന്നിവർ നേതൃത്വം നൽകി.