കാലടി: അദ്ധ്യയനാരംഭത്തിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് കാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളുടെ ശുചീകരണം ആരംഭിച്ചു. കാഞ്ഞൂർ യൂണിയൻ എൽ.പി.സ്കൂളാണ് ആദ്യം ശുചീകരിച്ചത്. മറ്റു വിദ്യാലയങ്ങളും അണുവിമുക്തമാക്കി പരിസരശുചീകരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.എ. ഹാരിസ് ഉദ്ഘാടനം ചെയ്‌തു. കാഞ്ഞൂർ മണ്ഡലം പ്രസിഡന്റ് എബി ജോൺ കോഴിക്കാടൻ അദ്ധ്യക്ഷനായി.
ലിജോ ഐക്യരേത്ത്, പി.സി. അനിൽകുമാർ,ജോയ്സൻ കോഴിക്കാടൻ എന്നിവർ സംസാരിച്ചു. ഡെറിക് ജോസ്, ആൽബിൻ ജോസ്, മാർട്ടിൻ പോൾ, ബ്ലെസിൻ ജോയ്, പ്രണവ്,ഷിബിൻ, എബി മാത്തച്ചൻ, അഭിലാഷ്, ജെയിംസ് ചക്കാലക്കൽ, ഫെനിക്‌സ് പോൾ, ജിറിൽ ജോസ്, ജോബ് എന്നിവർ ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.