പള്ളുരുത്തി: കച്ചരിപ്പടി മാർക്കറ്റിന് മുൻവശത്തെ കൂറ്റൻ തണൽമരം കാന വികസനത്തിന്റെ പേരിൽ കൊച്ചിൻ കോർപ്പറേഷൻ മുറിച്ചുനീക്കിയതിൽ പ്രതിഷേധം. മരങ്ങൾ വെച്ചുപിടിപ്പിക്കാൻ സർക്കാർ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴാണ് ഒരുവശത്ത് മരത്തിന് കോടാലി വീഴുന്നത്. പ്രക്ഷോഭവുമായി വൃക്ഷസ്നേഹികൾ രംഗത്ത് എത്തിയിരിക്കുകയാണ്. മേയർക്ക് പരാതി നൽകും.