കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടത്തുന്ന സ്‌ട്രൈവ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പരിപാടി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു. ഹോട്ടൽ മേഖലയിൽ വിദഗ്ദ്ധതൊഴിലാളികളെ വാർത്തെടുക്കുന്നതിനും തൊഴിലവസരങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനും ലോകബാങ്കിന്റെ സഹായത്തോടെ നടത്തുന്നതാണ് പരിശീലനം.
ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കോഴ്‌സുകളിലെ പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റും ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് 165ൽപ്പരം രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും മികച്ച ഹോട്ടലുകളിൽ തൊഴിലവസരവും ലഭിക്കുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.
14 വയസ് പൂർത്തിയായ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7594000359.