കൊച്ചി: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് സൗജന്യ പ്ലസ് വൺ, പ്ലസ് ടു പഠനം വാഗ്ദാനം ചെയ്ത് തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്‌കൂൾ. ബയോളജി മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ബയോളജി കമ്പ്യൂട്ടർ, കൊമേഴ്‌സ് മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലാണ് സൗജന്യ പഠനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഇല്ലാത്തവർക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഫീസ് ഇളവ് അനുവദിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.