പെരുമ്പാവൂർ: മർച്ചന്റ്സ് അസോസിയേഷൻ വിദ്യാഭ്യാസമേഖലയിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കും അവാർഡുകൾ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, വൈസ് പ്രസിഡിന്റ് എം.കെ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ അവാർഡ് വിതരണം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. നൗഷാദ്, പി.സി. ജേക്കബ്, എസ്. ജയചന്ദ്രൻ, പി. മനോഹരൻ, ഉഷാ ബാലൻ എന്നിവർ പ്രസംഗിച്ചു.