ആലുവ: മെഡിക്കൽ പഠനത്തിനായി മരണാനന്തര ശരീരദാനം നടത്താൻ കേരള യുക്തിവാദിസംഘം കീഴ്മാട് യൂണിറ്റ് അംഗങ്ങൾ കളമശേരി മെഡിക്കൽ കോളേജിന് സമ്മതപത്രം സമർപ്പിക്കാൻ തീരുമാനം. യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പി.ഇ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.എൻ. ബിന്ദു അദ്ധ്യക്ഷനായി. സെക്രട്ടറി വില്യം കെ. ദേവസി റിപ്പോർട്ട് അവതരിപ്പിച്ചു. പി.എസ്. ഉണ്ണിക്കൃഷ്ണൻ, പി.ആർ. രജനി, കെ.എൻ. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹിയായി ബഷീർ അബ്ബാസ് (പ്രസിഡന്റ്) എം.എൻ. ബിന്ദു (വൈസ് പ്രസിഡന്റ്), വില്യം കെ. ദേവസി (സെക്രട്ടറി), പി.ആർ. രജനി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.