okk
ഒക്കൽ ഗവ. എൽ.പി സ്‌കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പൊതുവിദ്യാലയങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണവും അണു നശീകരണവും നടത്തണമെന്ന സർക്കാർ നിർദേശമനുസരിച്ച് ഒക്കൽ പൗരസമിതി പ്രവർത്തകർ ഒക്കൽ ഗവ. എൽ.പി
സ്‌കൂളും പരിസരവും ശുചികരണവും അണുനശീകരണവും നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളിയും അണു നശീകരണ പ്രവർത്തനങ്ങൾ വാർഡ് അംഗം അമൃത സജിനും ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഒക്കൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
പൂർവ വിദ്യാർത്ഥിയും പൗരസമിതി എക്സിക്യുട്ടീവ് അംഗവുമായ ജോബി പത്രോസാണ് അണുനശീകരണം നടത്തിയത്. പ്രധാന അദ്ധ്യാപിക ആർ. ജയശ്രീ, വർഗീസ് തെറ്റയിൽ, കുഞ്ഞുമോൻ കുഴയൻവേലി, ഇ.എച്ച്. സുൽഫിക്കർ, പി.പി. ഷാജി, എം.വി. ബാബു, എം.എ.മോഹനൻ, കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.