ravikumar
കേരള ജേർണലിസ്റ്റ് പെരുമ്പാവൂർ മേഖലാ ഭാരവാഹികളായി തെരഞ്ഞെടുത്ത കെ. രവികുമാർ (പ്രസിഡന്റ്), സുരേഷ് കീഴില്ലം (സെക്രട്ടറി), ഹിലാൽ മുഹമ്മദ് (ട്രഷറർ) എന്നിവർ

പെരുമ്പാവൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ മേഖലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബാബു പി.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബോബൻ കിഴക്കേത്തറ, ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് പുതുശ്ശേരി, താലൂക്ക് സെക്രട്ടറി ദിൽഷാദ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ. രവികുമാർ (പ്രസിഡന്റ്), സുരേഷ് കീഴില്ലം (സെക്രട്ടറി), ഹിലാൽ മുഹമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.