പെരുമ്പാവൂർ: എ.ഐ.വൈ.എഫ് മണ്ഡല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. വി.വിതാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. അരുൺ, രാജേഷ് കവുങ്കൽ, ഗോകുൽ ദേവ്, സി.വി.ശശി, കെ.പി. റെജിമോൻ, ശാരദ മോഹൻ, അഡ്വ. രമേഷ് ചന്ദ്, പി.കെ. രാജീവൻ, അൻസാർ അലി, സാംസൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. വി.വിതാൻ (പ്രസി), അൻസാർ അലി, ബിനു.പി.ജോൺ, അനൂജ്.എം.കൃഷ്ണൻ (വൈ. പ്രസി), അജാസ് മാളിയം (സെക്ര.) ടി.എസ്. സുധീഷ്, കെ.ടി. ശ്രീജേഷ്, വിനു നാരായണൻ (ജോ. സെക്ര.) തുടങ്ങിയ 23 അംഗ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു.