പെരുമ്പാവൂർ: എം.ഇ.എസ് ജില്ലാ കമ്മിറ്റി, എം.ഇ.എസ് യുവജനവിഭാഗം ജില്ലാ കമ്മിറ്റി, ജില്ലാ ഭരണകൂടം, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫ്യൂച്ചറേസ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ സൗജന്യ വാക്സിനേഷൻ ക്യാമ്പ് നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് എം.എം. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ലിയാക്കത്ത് അലിഖാൻ, ജോ. സെക്രട്ടറി എം.പി. ബഷീർ, നഗരസഭ കൗൺസിലർമാരായ പോൾ പാത്തിക്കൽ, കെ.സി. അരുൺകുമാർ, അഭിലാഷ് പുതിയേടത്ത്, എം.ഇ.എസ് കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, സെക്രട്ടറി അജാസ് അഹമ്മദ്, ട്രഷറർ ബി.എച്ച്. മുഹമ്മദ് നാസർ എന്നിവർ പ്രസംഗിച്ചു.

ഇന്ന് മാഞ്ഞാലി എ.ഐ.എസ്.യു.പി. സ്‌കൂൾ, വ്യാഴാഴ്ച നെട്ടൂർ മഹല്ല് സ്‌കൂൾ, ഞായറാഴ്ച നെല്ലിക്കുഴി ചിറപ്പടി കമ്മ്യൂണിറ്റി ഹാൾ, 19ന് എടത്തല എം.ഇ.എസ് കോളേജ്, 20ന് പേഴക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയം, 21ന് മുണ്ടംവേലി എം.ഇ.എസ്, കൊച്ചി കോളേജ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടത്തും. ക്യാമ്പിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിന് തിരിച്ചറിയൽ രേഖ കൊണ്ടുവരണം.