പെരുമ്പാവൂർ: കുന്നത്തുനാട് മണ്ഡലത്തിലെ പൊതുമാരാമത്ത് റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കോൺഗ്രീറ്റ്, ഇരുമ്പ്, മരക്കാലുകൾ, ആർച്ചുകൾ, പ്രദർശനബോർഡുകൾ, കൊടികൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അനധികൃതമായി നിക്ഷേപിച്ചിട്ടുള്ള നിർമ്മാണ വസ്തുക്കൾ എന്നിവ ഏഴ് ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം പൊതുമാരാമത്ത് വകുപ്പ് നീക്കം ചെയ്യുന്നതും ബന്ധപ്പെട്ടവരിൽ നിന്ന് നിയമനടപടി പ്രകാരം ചെലവ് ഈടാക്കുന്നതുമാണെന്ന് പൊതുമാരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.