ullas
' ഡയറക്ടർ ഓഫ് പഞ്ചായത്ത് ജില്ലാതലത്തിൽ സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചോറ്റാനിക്കര പഞ്ചായത്തിനുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് വിതരണം ചെയ്യുന്നു.

ചോറ്റാനിക്കര: ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പഞ്ചായത്ത് സംഘടിപ്പിച്ച ആസാദീ കി അമൃതോത്സവത്തിലെ ജില്ലാതല ക്വിസ് മത്സരത്തിൽ ചോറ്റാനിക്കര പഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് രമ്യ ഷിജു, മായാരാജേഷ് എന്നിവരടങ്ങിയ ടീമാണ് പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിജയികൾക്ക് ട്രോഫികൾ നൽകി.