പള്ളുരുത്തി: സംഗീത സംവിധായകൻ എം.കെ. അർജ്ജുനൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷൻ (ആശ )ന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങൾ 14, 15 തീയതികളിൽ പള്ളുരുത്തി മരുന്നുകടയിലുള്ള ആഫീസിൽ നടക്കും. പൂജവെയ്പ്പിന് സംഗീതാർച്ചനയും 15 ന് രാവിലെ സംഗീത ക്ലാസുകളിലേയ്ക്കും വാദ്യോപകരണ പരിശീലനത്തിനുമുള്ള പ്രവേശനവും നടക്കും. വിവരങ്ങൾക്ക് 9747 31 27 47.