kklm
ജനകീയ ഒപ്പുശേഖരണം ബി.ജെ.പി ജില്ലാ സമിതിയംഗം പി.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗ്യാരേജ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഡിപ്പോ എന്നുവിളിപ്പേരുണ്ടെങ്കിലും വെറും ഓപ്പറേറ്റിംഗ് സെന്റർ മാത്രമായി നിലവിൽ പ്രവർത്തിയ്ക്കുന്ന കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു ബി. ജെ.പി കൂത്താട്ടുകുളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി. ബി.ജെ.പി ജില്ലാ സമിതിയംഗം പി.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ അഡ്വ. എം.എ ജീമോൻ അദ്ധ്യക്ഷത വഹിച്ചു.എൻ.ആർ. ശ്രീകുമാർ , കെ.എൻ.രാജേഷ്, വി.പി. വിജയകുമാർ , എം.കെ.രാജപ്പൻ , വി.എൻ.ബിനോയി , ബേബി പോൾ , ടി.കെ.ചന്ദ്രൻ , ടി.ആർ. രാജൻ, എന്നിവർ നേതൃത്വം നൽകി. ഭീമ ഹർജി മുഖ്യമന്ത്രിയ്ക്കും, ഗതാഗത വകുപ്പ്മന്ത്രിക്കും സമർപ്പിക്കും. ഇന്ന് കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ ധർണ നടത്തും. ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.