കൊച്ചി: അഭിനയകലയിലെ അതുല്യപ്രതിഭയെയാണ് നെടുമുടി വേണുവിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അനുസ്‌മരിച്ചു. നായകനായും വില്ലനായും സഹനടനായും ഹാസ്യത്തിലും അനായാസം തിളങ്ങിയ പ്രതിഭയായിരുന്നു അദ്ദേഹം.