തൃക്കാക്കര: തൃക്കാക്കര നഗരസഭ സ്റ്റേഡിയം വിപുലീകരണത്തിന് റവന്യൂ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് കത്തുനൽകി. തൃക്കാക്കര നഗരസഭയുടെ കാക്കനാട് സ്ഥിതിചെയ്യുന്ന മുനിസിപ്പൽ ഗ്രൗണ്ട് ആധുനിക രീതിയിലുള്ളതാക്കുന്നതിന് വേണ്ടി നഗരസഭ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുള്ളതാണ്. ചെയർപേഴ്സനെ കൂടാതെ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി ചെയർമാൻമാരായ സോമി റെജ, സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ രാധാമണി പിള്ള, ഉണ്ണി കാക്കനാട്, ഷാജി വാഴക്കാല എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടറെ കണ്ടത്.