monson

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ശബ്ദസാമ്പിളുകളിൽ വിശദ പരിശോധന ആരംഭിച്ചു. പരാതിക്കാർ സമർപ്പിച്ച തെളിവുകളും ഇയാളുടെ പക്കലിൽനിന്ന് കണ്ടെടുത്ത ഡിജിറ്റൽ രേഖകളും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. അറസ്റ്റിന് ശേഷം മോൻസണെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇയാളുമായി പരാതിക്കാർ സംസാരിച്ച ഫോൺ റെക്കാർഡുകളിൽ പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം.

നാല് കേസുകളിൽ ചോദ്യം ചെയ്യൽ പൂർത്തിയായി. ശില്പി സുരേഷ് നൽകിയ പരാതിയിലാണ് ഇനി ചോദ്യം ചെയ്യൽ നടക്കുക. ഇതിനായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. മോൻസണിന്റെ സാമ്പത്തിക ഇടപാടുകളിൽ തെളിവുതേടി ഊർജിത അന്വേഷണമാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് നടത്തുന്നത്.മോൻസൺ ഒറ്റക്ക് ഇത്രയും തക തട്ടിയെടുത്തെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല.

 കുട പിടിച്ചവരും കുടുങ്ങും

തട്ടിപ്പുകാരനെ ഏതെങ്കിലും നിലയിൽ സഹായിച്ചവർക്കും ഇടനിലക്കാർക്കുമെതിരെ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഉന്നതരടക്കം പ്രതിപ്പട്ടികയിൽ എത്തുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ മോൻസണെ കൈയയച്ച് സഹായിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ അക്കമിട്ട് പറയുന്നുണ്ട്.

 മോ​ൻ​സൺവീ​ണ്ടും ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി

കൊ​ച്ചി​:​ ​പു​രാ​വ​സ്തു​ക്ക​ൾ​ ​വി​റ്റ​ ​വ​ക​യി​ൽ​ ​പ​ണം​ ​കി​ട്ടാ​നു​ണ്ടെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​പ​ത്തു​ ​കോ​ടി​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്തെ​ന്ന​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ൽ​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി.​ ​നേ​ര​ത്തെ​ ​ജാ​മ്യാ​പേ​ക്ഷ​ ​എ​റ​ണാ​കു​ളം​ ​അ​ഡി.​ ​സി.​ജെ.​എം​ ​കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.
അ​തേ​സ​മ​യം​ ​പു​രാ​വ​സ്തു​ക്ക​ളെ​ന്ന​ ​പേ​രി​ൽ​ ​ത​ട്ടി​പ്പു​ ​ന​ട​ത്താ​നു​പ​യോ​ഗി​ച്ച​ ​ശി​ല്പ​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കി​യ​ ​സു​രേ​ഷി​നെ​ ​ക​ബ​ളി​പ്പി​ച്ച​ ​കേ​സി​ൽ​ ​മോ​ൻ​സ​ണി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു​ ​കി​ട്ടാ​ൻ​ ​ക്രൈം​ബ്രാ​ഞ്ച് ​പു​തി​യ​ ​അ​പേ​ക്ഷ​ ​ന​ൽ​കി.​ ​ശി​ല്പ​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കാ​ൻ​ 70​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്നെ​ങ്കി​ലും​ ​ഏ​ഴു​ ​ല​ക്ഷം​ ​രൂ​പ​ ​മാ​ത്ര​മാ​ണ് ​ന​ൽ​കി​യ​തെ​ന്നാ​ണ് ​സു​രേ​ഷി​ന്റെ​ ​പ​രാ​തി.