കൊച്ചി: അപകടകരമായ വിധത്തിൽ തീരശോഷണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ, സംരക്ഷണനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയും കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ പല ഭാഗങ്ങളിലും കടലാക്രമണം അതിശക്തമാണ്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചും കടലിന്റെ മാറിവരുന്ന സ്വഭാവത്തിനനുസരിച്ചും പരിഹാര നടപടികൾ സ്വീകരിക്കണം. ജസ്റ്റിസ് സി.എസ്. ഡയസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലത്തീൻസഭാ അദ്ധ്യക്ഷനും കെ.ആർ.എൽ.സി.സി പ്രസിഡന്റുമായ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. സ്റ്റീഫൻ ആലത്തറ, ഡോ. മാർട്ടിൻ പാടിക്, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയാൻ, ഫാ. തോമസ് തറയിൽ, സെക്രട്ടറി പുഷ്പ ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.