കൊച്ചി: മികച്ച സേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പുരസ്കാരങ്ങൾ ലഭിച്ച ജില്ലയിലെ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരെയും സിവിൽ ഡിഫൻസ് അംഗത്തെയും കേരളകൗമുദി ആദരിക്കുന്നു.
ഒക്ടോബർ 13 ബുധൻ വൈകിട്ട് അഞ്ചിന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. അഗ്നി രക്ഷാ സേന ഡയറക്ടർ ജനറൽ ബി.സന്ധ്യ ഓൺലൈനിലൂടെ സന്ദേശം നൽകും. സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി. സി. നാഗരാജു ഉദ്യോഗസ്ഥരെ ആദരിക്കും. അഗ്നി രക്ഷാ സേന ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) അരുൺ അൽഫോൻസ് മുഖ്യാതിഥിയായി പങ്കെടുക്കും. റീജിയണൽ ഫയർ ഓഫീസർ കെ.കെ.ഷിജു, ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി എന്നിവർ സംസാരിക്കും. കേരളകൗമുദി ന്യൂസ് എഡിറ്റർ ആർ. ലെനിൻ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറയും.
രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ഗാന്ധി നഗർ സ്റ്റേഷൻ ഓഫീസർ ടി.ബി.രാമകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിലെ വി.വി.ബാബു, കൂത്താട്ടുകുളം സ്റ്റേഷനിലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.കെ. ബിനോയ്, നോർത്ത് പറവൂർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.സി. ബേബി, കോതമംഗലം സ്റ്റേഷനിലെ ഫയർമാൻ ഷിബു പി.ജോസഫ്, മൂവാറ്റുപുഴയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.എ.നിഷാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.വിനുരാജ്, കൂത്താട്ടുകുളത്തെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.കെ.ശ്രീനിവാസ്, വിയ്യൂർ സ്റ്റേഷനിലെ ഹെഡ് അക്കൗണ്ടന്റ് വി.എ.സുനിൽകുമാർ, സിവിൽ ഡിഫൻസിന്റെ ജില്ലാ ചുമതലയുള്ള ഡിവിഷണൽ വാർഡൻ ബിനു മിത്രൻ എന്നിവരെയാണ് ആദരിക്കുന്നത്.