കൊച്ചി: പൊലീസ് കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് എൻഫോഴ്സ്‌മെന്റ് വെസ്റ്റ്, ഈസ്റ്റ് യൂണിറ്റുകൾ സംയുക്തമായി നടത്തുന്ന ട്രാഫിക്,ബോധവത്കരണ നിയമപരിപാലന പരിപാടികൾക്ക് തുടക്കമായി. കടവന്ത്ര, കച്ചേരിപ്പടി, നോർത്ത് റെയിൽവേ സ്റ്റേഷൻ, കൊളംബോ ജംഗ്ഷൻ, പച്ചാളം, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിലും വല്ലാർപാടം ഡി.പി.വേൾഡ്, കളമശേരി എന്നിവിടങ്ങളിൽ വച്ച് ലോറി ഡ്രൈവർമാർക്കും ബോധവത്കരണ ക്ളാസ് നടത്തി.