goat

മരട്: കൂട്ടത്തോടെയെത്തിയ തെരുവ് നായ്കൾ ആടുകളെ കടിച്ചുകീറി. കടിയേറ്റ രണ്ട് ആടുകളിൽ ഒന്ന് ചത്തു. നെട്ടൂർ കടവിൽ വീട്ടിൽ ഷെജീബിന്റെ ആടുകളെയാണ് തെരുവ് നായ്കൾ കൂട്ടത്തോടെ എത്തി ആക്രമിച്ചത്. വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഓടിയെത്തിയതോടെയാണ് തെരുവ് നായകൾ ഓടിമാറിയത്.