കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ അപ് ടൗൺ കലൂർ മുസ്ലീം ജമാഅത്തിന്റെ സഹകരണത്തോടെ കലൂർ നാഷണൽ പബ്ലിക് സ്‌കൂളിൽ നടത്തിയ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് മേയർ എം. അനിൽകുമാർ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ സി.എ. ഷക്കീർ, ആഷിതയഹിയ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി നിയുക്ത ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻനായർ മുഖ്യാതിഥിയായി.