കൂത്താട്ടുകുളം: കാക്കൂർ പാലച്ചുവട് ബസ് സ്റ്റോപ്പിനു സമീപം സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. രാമമംഗലം മട്ടപ്പുറത്ത് വാസുവിനെ (45) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം.കൂത്താട്ടുകുളം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.