മൂവാറ്റുപുഴ: സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രാ സേവനമൊരുക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് തുടങ്ങുന്നു. കൊവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചാകും യാത്ര. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതി. സഹകരിക്കാൻ താല്പര്യമുള്ള വിദ്യാലയ മേധാവികൾ ഉടൻ അറിയിക്കണമെന്ന് മൂവാറ്റുപുഴ എ.ടി.ഒ അറിയിച്ചു.കുട്ടികളുടെ എണ്ണം, യാത്രാ ദൂരം, ഏത് സമയം, എത്ര ട്രിപ്പുകൾ എന്നിവയും ഇതോടൊപ്പം അറിയിയ്ക്കണം. സർവ്വീസ് നടത്തുന്ന മാനദണ്ഡം, തുക എന്നിവ സംബന്ധിച്ച് സ്കൂൾ മേധാവിയെ അറിയിക്കുമെന്ന് എ.ടി.ഒ അറിയിച്ചു വിവരങ്ങൾക്ക്: 0485 2832321, mvp@kerala.gov.in.