കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ പണിപൂർത്തിയായ ദക്ഷിണരാജഗോപുരം വിജയദശമി ദിനമായ വെള്ളിയാഴ്ച വൈകിട്ട് 5ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ചീഫ് റിസ്ക് ഓഫീസറുമായ സി. ദാമോദരൻ, കൊച്ചി ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ പങ്കെടുക്കും.