കളമശേരി: തൃക്കാക്കര ശ്രീഭഗവതിക്ഷേത്രം, കേന്ദ്ര സാംസ്കാരിക മന്ത്രാലയം സ്വസ്തി ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുസാറ്റിലെ പ്രൊഫസറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വിദ്യാഭ്യാസ സമിതി അംഗവുമായ ഡോ.കെ. ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വി. എച്ച്.പി മന്ദിർപ്രമുഖ് ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രമോദ് സംസാരിച്ചു. ഇന്ന് വൈകിട്ട് 6.30ന് പൂജവെയ്പ് ,ചലച്ചിത്ര താരം ഉത്തരാഉണ്ണിയുടെ നൃത്തനൃത്യങ്ങൾ, 14ന് സാമ്പ്രദായിക് ഭജൻ, 15ന് രാവിലെ 6ന് പൂജയെടുപ്പ്, 10.30ന് കൃതിക എസ്.സുബ്രമണ്യന്റെ സംഗീതക്കച്ചേരി.