കൊച്ചി: ദേശീയ കാർഷിക ഗവേഷണ കൗൺസിലിന് കീഴിൽ ഒറീസയിലെ കേന്ദ്ര ശുദ്ധജല മത്സ്യഗവേഷണസ്ഥാപനം വികസിപ്പിച്ച കാർപ്പ് ജയന്തി രോഹു മത്സ്യക്കുഞ്ഞുങ്ങൾ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ഞാറയ്ക്കലിലെ വിത്തുത്പാദന യൂണിറ്റിൽ വിപണത്തിന് തയ്യാറായി. ഒരു സെന്ററിൽ 40 കുഞ്ഞുങ്ങളെയാണ് വളർത്തുവാൻ കഴിയുക. അഞ്ചുമുതൽ 7 സെന്റീമീറ്റർ വരെ വലുപ്പമുള്ള 100 കുഞ്ഞുങ്ങൾ അടങ്ങിയ ഒരു യൂണിറ്റിന് 575 രൂപയാണ് വില. ബുക്ക് ചെയ്യുന്നതിന് 8281757450 എന്ന നമ്പറിൽ പ്രവർത്തിസമയങ്ങളിൽ വിളിക്കണം.