കൊച്ചി: കേരള ഗവൺമെന്റ് ലൈസൻസ്‌ഡ് സർവയേഴ്സ് അസോസിയേഷൻ (കെ.ജി.എൽ.എസ്.എ )എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവേ പരിശീലന ക്ളാസ് നടത്തുന്നു. ശനിയാഴ്ച രാവിലെ പത്തിന് നോർത്ത് പറവൂർ ഡോൺ ബോസ്‌കോ ഹോസ്‌പിറ്റലിന് എതിർവശത്തുള്ള വൈ മെൻസ് ക്ളബ്ബിൽ (ക്ളാസിക് ബിൽഡിംഗ് ) വച്ചാണ് ക്ളാസ്. ജില്ലയിലെ ഐ.ടി.ഐ സർവേയർ ട്രേഡ്, ചെയിൻ സർവേ കോഴ്സ് എന്നിവ പാസായി സർക്കാർ ജോലി ലഭിച്ചിട്ടില്ലാത്ത സർവേയർമാർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കണമെന്ന് കെ.ജി.എൽ.എസ്.എ ജില്ല സെക്രട്ടറി രാജേന്ദ്രൻ അറിയിച്ചു. വിവരങ്ങൾക്ക് : 9895451427, 6238269740