കളമശേരി: ഫാക്ടിന്റെ വളം വിൽപ്പനയിലെ അഴിമതി അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാൻ കേന്ദ്ര രാസവസ്തു രാവസളം വകുപ്പ് സഹമന്ത്രി ഭഗവത് ഖൂബ ഫാക്ട് മാനേജുമെന്റിന് നിർദ്ദേശം നൽകി. വിജിലൻസ്, ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച് ആർ.ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ഇതിനായി മൾട്ടി ഡിസിപ്ലിനറി ടീം രൂപീകരിച്ചു. ചിക്മംഗലൂർ പൊലീസിനും പരാതി നൽകി.

കർണാടകത്തിലെ ചിക്മംഗലൂരും മൈസൂരും വളം വിപണന കേന്ദ്രത്തിൽ നടന്ന 3 കോടി രൂപയുടെ തിരിമറി വാർത്ത കേരളകൗമുദിയാണ് പുറത്തു കൊണ്ടുവന്നത്. ഇത് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കൊച്ചിയിലെത്തിയ കേന്ദ്ര സഹമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ബി.ജെ.പി.ഏലൂർ മുനിസിപ്പൽ കമ്മറ്റിയാണ്. സംഭവം മറച്ചുവയ്ക്കാനും നിഷേധിക്കാനുമാണ് മാനേജ്മെന്റ് ആദ്യം മുതലേ ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.