അങ്കമാലി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ രോഗപരിശോധനയും മെഡിക്കൽ കിറ്റുകളും വിതരണംചെയ്തു. അങ്കമാലി ടി.ബി ജംഗ്ഷനിൽ പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി കേന്ദ്രത്തിൽനടന്ന പരിപാടിയിൽ 75 വയോജനങ്ങളെ ആദരിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. വൈസ് ചെയർപെഴ്സൺ റീത്തപോൾ, ജിസ്മി ജിജോ, ഡാന്റി ജോസ്, സംരംഭക ടീന സെബാസ്റ്റ്യൻ, ഡോ. ജോജി വർഗീസ്, വത്സല, ലിമ സന്തോഷ് എന്നിവർ പങ്കെടുത്തു.