അങ്കമാലി: മന്ത്രി വി. ശിവൻകുട്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു. അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ്, റിജൊ മാളിയേക്കൽ, റിൻസ് ജോസ്, സുധിൻ പൂപ്പത്ത്, ലിബിൻ നെടുങ്ങാടൻ, ഡോൺ തോമസ് എന്നിവർ നേതൃത്വം നൽകി.