കൊച്ചി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് സംരംഭകർക്കുളള ബാങ്ക് ലിങ്ക്ഡ് സ്വയംതൊഴിൽ വായ്പാപദ്ധതിയായ ജോബ് ക്ലബ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 21-50 നും ഇടയിൽ പ്രായമുളള ഒരുലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുളള യുവതീ യുവാക്കൾക്ക് അപേക്ഷ സമർപ്പിക്കാം. ഫോൺ: 0484-2422458, 9744998342.