vathilpadi-
നിരാലംബകർക്ക് സേവനം വീട്ടിലെത്തിക്കുന്ന വാതിൽപ്പടി സേവനം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം പതിനാലാം ഡിവിഷനിലെ പന്നിക്കോട്ടിൽ വച്ച് ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിക്കുന്നു

പിറവം: നിരാലംബകർക്ക് സേവനം വീട്ടിലെത്തിക്കുന്ന വാതിൽപ്പടി സേവനം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം പതിനാലാം ഡിവിഷനിലെ പന്നിക്കോട്ടിൽ വച്ച് ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി.സലിം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ജൂബി പൗലോസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, അന്നമ്മ ഡോമി, സി.പി.എം. ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ചു തമ്പി, ധനുരാജ് എന്നിവർ പങ്കെടുത്തു.