കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസപദ്ധതിയായ 'ദിശ'യുടെ നേതൃത്വത്തിൽ ശാസ്ത്രപരീക്ഷണ ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. അശോക് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം സി.ജി. നിഷാദ്, ഇംപ്ലിമെന്റിംഗഗ് ഓഫീസർ പി.എൻ. നക്ഷത്രവല്ലി, കെ.പി. റോയ് തുടങ്ങിയവർ സംസാരിച്ചു. കെ. രാധാകൃഷ്ണ മേനോൻ, സി.പി. രഘുനാഥ്, പി.എം. സുകുമാരൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.