kklm
കൂത്താട്ടുകുളം അസോസിേഷൻ (യു.എ.ഇ) പ്രസി‍ഡന്റ് ജോമോന്‍ മാത്യു സ്കോളർഷിപ്പുകൾ സമ്മാനിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡററി സ്കൂളിൽ കൂത്താട്ടുകുളം അസോസിേഷൻ (യു.എ.ഇ) നൽകുന്ന കെ. ഐ.സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഓരോ വർ‍ഷവും ഒൻപതാം ക്ലാസിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന രണ്ടു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. 2020-21 വർഷത്തിൽ സാം കെ. റെജി, പാർവ്വതി ബി.നായർ എന്നിവർ സ്കോളർഷിപ്പിന് അർഹരായി. കൂത്താട്ടുകുളം അസോസിേഷൻ (യു.എ.ഇ) പ്രസി‍ഡന്റ് ജോമോന്‍ മാത്യു രണ്ടായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന സ്കോളർഷിപ്പുകൾ സമ്മാനിച്ചു.അസോസിേഷൻ ഹോണററി മെമ്പർ സന്തോഷ് പി. എ., പി. ടി. എ. പ്രസിഡന്റ് പി. ബി.സാജു,കമ്മിറ്റി അംഗം കെ.പി.സജികുമാർ, ഹൈഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവര്‍ പങ്കെടുത്തു.