കളമശേരി: എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ടോൾഗേറ്റിൽ ലിഫ്റ്റ് ക്രോസിംഗ് മേൽപ്പാലം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരസായാഹ്നസദസ്സ് ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനംം ചെയ്തു. പി.ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ഡി. ജോൺസൺ, കെ.കെ. ജയപ്രകാശ്, കെ.ജെ. സെബാസ്റ്റ്യൻ, അനൂപ് റാവുത്തർ, സന്ധ്യ ചാക്കോച്ചൻ, കെ.എ. ജയദേവൻ, അബ്ദുൽകരീം നടക്കൽ, എസ്. ആന്റണി, ഹരിശ്രീ ബാബുരാജ്, സമദ് ഇടക്കുളം, മുത്തുകുമാർ, സക്കീർ മുട്ടാർ തുടങ്ങിയവർ സംസാരിച്ചു.