കൊച്ചി: വിശ്വ മാനകദിനം (വേൾഡ് സ്റ്റാൻഡേർഡ്‌സ് ഡേ) ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.
വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. കെൽട്രോൺ കോംപ്ളക്സ് മാനേജിംഗ് ഡയറക്ടർ കൃഷ്ണകുമാർ പ്രഭാഷണം നടത്തി. അനർട്ട് ടെക്‌നിക്കൽ സപ്പോർട്ട് ടീമംഗം ശിവരാമകൃഷ്ണൻ, റിനോ ജോൺ എസ് എന്നിവർ പ്രഭാഷണം നടത്തി. ബി.ഐ.എസ് കേരള മേധാവി രാജീവ് പി., സയന്റിസ്റ്റ് ജൂനിതാ ടി.ആർ., റെമിത് സുരേഷ് എം എന്നിവർ പങ്കെടുത്തു.