അങ്കമാലി: ഗെയിൽ പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ച് പൈപ്പിട്ട സ്ഥലങ്ങളിലെ തകർന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കുളപ്പുരക്കാവ് മൂക്കന്നൂർ റോഡ് യാത്രാ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വി.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.ആർ. ആനന്ദ്, കെ.കെ. ഉണ്ണിക്കൃഷ്ണൻ, ടി.ഡി. ശ്രീജിത്ത്, കെ.കെ. ജയൻ, വിമൽകുമാർ,
കെ യു. ധനേഷ്, രാജീവ് എന്നിവർ നേതൃത്വം നൽകി.