conge
സമാധാനപരമായി പ്രതിഷേധിച്ച കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: യോഗി ആദിത്യനാഥിന്റെ ഏകാധിപത്യ ഭരണത്തിൽ ക്രിമിനൽ നടപടിക്രമങ്ങൾ ബാധകമല്ലാത്ത സംസ്ഥാനമായി യു.പി. മാറിയെന്ന് മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം പി പറഞ്ഞു. ലഖിംപൂർ ഖേരയിൽ സമാധാനപരമായി പ്രതിഷേധിച്ച കർഷകരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചും മുഖ്യ പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്ത്യര സഹമന്ത്രിയുമായ അജയ് മിശ്ര രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, വി.ജെ. പൗലോസ്, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജെയ്‌സൺ ജോസഫ്, എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, വി.പി. സജീന്ദ്രൻ, ലൂഡി ലൂയിസ്, ഐ.കെ രാജു, കെ.എം സലിം, ടോണി ചമ്മിണി, ജെബി മേത്തർ, ആശ സനൽ, തമ്പി സുബ്രഹ്മണ്യം, പി.ബി. സുനീർ, സേവ്യർ തായങ്കേരി, ജോസഫ് ആന്റണി ,അബ്ദുൾ ലത്തീഫ്, കെ.വി.പി കൃഷ്ണകുമാർ, വി.കെ. മിനിമോൾ, മനോജ് മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു.