fish

കൊച്ചി: എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) ഉപഗ്രഹ വിത്തുത്പാദന യൂണിറ്റിൽ ജയന്തി രോഹു മത്സ്യ കുഞ്ഞുങ്ങൾ വില്പനയ്ക്ക്. ദേശീയ കാർഷിക ഗവേഷണ കൗൺസിലിന് കീഴിൽ ഒറീസയിലുള്ള കേന്ദ്ര ശുദ്ധജല മത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത കാർപ്പ് ഗണത്തിൽപ്പെടുന്നതും വളർച്ചാ നിരക്ക് കൂടിയവയുമാണ് ജയന്തി രോഹു മത്സ്യ കുഞ്ഞുങ്ങൾ. ഒരു സെന്ററിൽ 40 കുഞ്ഞുങ്ങളെയാണ് വളർത്തുവാൻ കഴിയുക. അഞ്ച് മുതൽ ഏഴ് സെന്റിമീറ്റർ വരെ വലുപ്പമുള്ള 100 കുഞ്ഞുങ്ങൾ അടങ്ങിയ ഒരു യൂണിറ്റിന് 575 രൂപയാണ് വില. ബുക്കിംഗിന് ഫോൺ : 8281757450