കളമശേരി: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് കളമശേരി നഗരസഭയിൽ 29,30 തീയതികളിൽ നടക്കുന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ 23 വരെ അപേക്ഷ സ്വീകരിക്കും. അദാലത്തിലേക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തി അപേക്ഷയുടെ തപാൽനമ്പറും തീയതിയും എഴുതി രേഖകൾ സഹിതം ഹാജരാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.