n
പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പി.അജയകുമാർ ഉദ്‌ഘാടനം ചെയ്തു. പുല്ലുവഴി ആരോഗ്യ ഡിസ്‌പൻസറിയിലെ ഡോ.ജോസഫ് തോമസ് രോഗികളെ പരിശോധിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ശ്രീനാഥ്, ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ രാജീവ്‌, വൈദ്യരത്നം ഔഷധ ശാല പ്രതിനിധി പി.പി.ജ്യോതിഷ് എന്നിവർ സംസാരിച്ചു.

ഒല്ലൂർ വൈദ്യരത്നം ഔഷധ ശാലയുമായി സഹകരിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ബോധവൽകരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. 16-ന് സാമൂഹിക ഐക്യദാർഢ്യ പക്ഷാചാരണം സമാപിക്കും.