കൊച്ചി : ജയപ്രകാശ് നാരായണൻ, റാം മനോഹർ ലോഹ്യ എന്നിവർ നടത്തിയ ജനകീയ പ്രക്ഷോഭങ്ങൾ വർത്തമാനകാലത്ത് രാജ്യത്ത് അനിവാര്യമാണെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ് പറഞ്ഞു, യു.പിയിൽ നടന്ന ക്രൂരമായ കൊലപാതകം രാജ്യത്തിനാകമാനം അപമാനകരമാണ്. കർഷകരും തൊഴിലാളികളും യുവജനങ്ങളും യോജിച്ചുള്ള പോരാട്ടം രാജ്യത്ത് രൂപപ്പെട്ടു വരുന്നുണ്ടെന്ന് തമ്പാൻ തോമസ് അറിയിച്ചു. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജെ.പി, ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയിൻകീഴ് ശശികുമാർ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ ഇ.കെ. ശ്രീനിവാസൻ, മനോജ് ടി. സാരംഗ്, സി.പി. ജോൺ എൻ. റാം, ടോമി മാത്യു, കെ.എസ്. ജോഷി എന്നിവർ സംസാരിച്ചു.