kju-paravur-
കേരള ജേർണലിസ്റ്റ് യൂണിയൻ വിദ്യാഭ്യാസ പുരസ്കാര വിതരണം ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് മുരളി ഗോപാല പണ്ടാല ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവരെ പുരസ്കാരം നൽകി അനുമോദിച്ചു. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് മുരളി ഗോപാല പണ്ടാല പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബോബൻ ബി കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ജില്ലാ ട്രഷറർ ശശി പെരുമ്പടപ്പിൽ, ജില്ല കമ്മറ്റിഅംഗങ്ങളായ കെ.വി. രാജശേഖരൻ, അൻവർ കൈതാരം, താലൂക്ക് സെക്രട്ടറി വി. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അൻവർ കൈതാരം (പ്രസിഡന്റ്), കെ.വി. രാജശേഖരൻ (വൈസ് പ്രസിഡന്റ്), വി. ദിലീപ്കുമാർ (സെക്രട്ടറി), വർഗീസ് മാണിയാറ (ജോയിന്റ് സെക്രട്ടറി), സജു ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.