ആലുവ: ചീരക്കട ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തുടങ്ങി. 15ന് രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7.30ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നടത്തുന്ന സമൂഹശ്രീ വിദ്യാപൂജ 8.30ന് ആരംഭിക്കും. വിദ്യാരംഭത്തിന് ക്ഷേത്രം മേൽശാന്തി തോട്ടത്തിൽമന രവി നമ്പൂതിരിപ്പാട് നേതൃത്വം നൽകും.