പറവൂർ: നിർമ്മാണ മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസ് ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ.ബി. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.എസ്. ബേബി, വി.ജെ. സരുൺ, കെ.സി. സാബു, പി.കെ. രാജൻ, കെ.സി. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.