anwar-sadath-mla
യൂത്ത് കെയർ ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയുടെ സ്‌കൂൾ ഒരുക്കാം പദ്ധതി കപ്രശ്ശേരി സർക്കാർ സ്കൂളിന്റെ ശുചീകരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സ്കൂൾ ഒരുക്കാം പദ്ധതിയുടെ ഭാഗമായി യൂത്ത് കെയർ ചെങ്ങമനാട് മണ്ഡലം പ്രവർത്തകർ കപ്രശ്ശേരി സർക്കാർ സ്‌കൂളുകളും പരിസരവും ശുചീകരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ കരുമത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൾ റഷീദ്, പഞ്ചായത്ത് അംഗം ജയ മുരളീധരൻ, ബിജോ കുര്യാക്കോസ്, ജോസ്ഥ് തോട്ടപ്പിള്ളി, ആൽബിൻ സണ്ണി, തോമസ് കെ. പോൾ, സുധീഷ് കപ്രശ്ശേരി, ജിസ് പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.