പെരുമ്പാവൂർ: കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിൽ ലോക തപാൽ ദിനം ആചരിച്ചു. ലോക തപാൽ ദിനത്തോടനുബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ ഫെർണാണ്ടസ് പ്രോഗ്രാം കോർഡിനേറ്റേഴ്സായ മോണിക്ക റ്റാറ്റോ, ജിഷ രാജു, സി.പി.സാലി, വിൻസി ലിജു, പി.വി.സരിത, സിജി മത്തായി എന്നിവരുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാരുടെ സേവനങ്ങളെ അനുമോദിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ആശംസകൾ കേരളത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറോളം പോസ്റ്റ് ഓഫീസുകളിലേക്ക് അയച്ചു.