പെരുമ്പാവൂർ: കാശ്മീരിലെ സുറൻ കോട്ടിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് ഉൾപ്പെടെ വീരമൃത്യു വരിച്ച സൈനികർക്ക് അദരാഞ്ജലികൾ അർപ്പിച്ച് പെരുമ്പാവൂർ യുദ്ധ സ്മാരകത്തിൽ നഗരസഭാദ്ധ്യക്ഷൻ സക്കീർ ഹുസൈയിൻ പുഷ്പാർച്ചന നടത്തി. ഷാജി സലിം, പി.കെ. മമ്മദ്ക്കുഞ്ഞ്, എൻ.എ.റഹീം, വി.ബി. ശശി, പോൾ പാത്തിക്കൽ, എം.പി. ജോർജ്ജ്, എം.കെ. ഖാലിദ്, വി.എച്ച്. മുഹമ്മദ്, മനോജ് തോട്ടപ്പിള്ളി, ഷാജി കൂന്നത്താൻ, എം.എം. ഷാജഹാൻ എന്നിവർ പങ്കെടുത്തു.